സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണം...
സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണം.
സംസ്ഥാനത്തിന്‍റെ വിഭവ വിതരണം (വരുമാനം ചിലവാക്കല്‍) - അതിന് ഒരു മാനദണ്ഡം വേണ്ടേ? ഉള്ളതുമുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമായും പെന്‍ഷനായും കൊടുത്താല്‍ മതിയോ? മറ്റുള്ളവര്‍ക്കും ഈ നാട്ടില്‍തന്നെ ജോലിചെയ്ത് ജീവിക്കണം. സംഘടിതശക്തി അല്ലാത്തവര്‍ക്കും സര്‍ക്കാര്‍ ജോലിയില്ലാത്തവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തണമെങ്കില്‍ ഈ നാട്ടില്‍ വികസന പ്രവര്‍ത്തനം നടക്കണം. പക്ഷെ, അതിന് സര്‍ക്കാരിന്‍റെ കയ്യില്‍ പണമുണ്ടോ? അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും? അതിന് ഒരു വഴിയേയുള്ളൂ. ഓരോ വിഭാഗത്തിലുമുള്ള ചിലവാക്കലുകള്‍ക്ക് പരിധി നിശ്ചയിക്കുക. ഉദാഹരണത്തിന്, ശമ്പളത്തിനും പെന്‍ഷനുമായി പരമാവധി ചിലവാക്കാവുന്നത് സംസ്ഥാനത്തെ മൊത്ത വരുമാനത്തിന്‍റെ 40 ശതമാനം; സാമൂഹ്യ സേവനങ്ങള്‍ക്ക് 20 ശതമാനം; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 40 ശതമാനം എന്നിങ്ങനെ പരിധി നിശ്ചയിക്കണം. പക്ഷെ ഇതിനുവേണ്ടി ആരാണ് ശബ്ദമുയര്‍ത്തുക? സംഘടിതശക്തികളായിട്ടുള്ള ചെറിയ ശതമാനം ആളുകള്‍ എല്ലാം കയ്യടക്കി വെച്ചിരിക്കുകയല്ലേ. അതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു നേതാവിനും ആര്‍ജവമില്ല.
ജീവിക്കാനുള്ള തുല്യാവകാശം നേടിയെടുക്കാന്‍ സുപ്രീംകോടതിയില്‍ പോകേണ്ടിവരുമോ? അതുകൊണ്ട് പ്രയോജനമുണ്ടാവുമോ?