സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളെ ‘സര്‍’ എന്ന് വിളിക്കണം.
ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങിക്കുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ ഓഫീസ്സ് കാര്യങ്ങള്‍ക്കായി തങ്ങളെ സമീപിക്കുന്ന സാധാരണ ജനങ്ങളെ ‘സര്‍’ എന്ന്‍ അഭിസംബോധന ചെയ്ത്കൊണ്ട് അവര്‍ക്ക് വേണ്ടുന്ന സേവനം ചെയ്ത് കൊടുക്കെണ്ടാതല്ലേ? പക്ഷെ ഇവിടെ നടക്കുന്നതോ? ശമ്പളം കൊടുക്കുന്നവര്‍ (അതായത് പൊതുജനങ്ങള്‍) അവരുടെ തൊഴിലാളികളെ (അതായത് സര്‍ക്കാര്‍ ജോലിക്കാരെ) ‘സര്‍’ എന്ന് വിളിക്കുന്നു. കൂടാതെ, വല്ല സേവനവും ചെയ്ത് കിട്ടണമെങ്കില്‍ ഈ ‘തൊഴിലാളികള്‍ക്ക്’ ‘കൈമടക്കുകയും’ വേണം. ഈയൊരു സ്ഥിതി വിശേഷം മാറ്റിയെടുക്കേണ്ടതല്ലേ?