ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന തലത്തിലുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ക്കെതിരായി കേസെടുക്കണം.
ജങ്ങളുടെ പ്രതികരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അതിന് വലീയ സ്ഥാനമുണ്ട്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രതികരിക്കാന്‍ ശക്തിയില്ലാത്ത അസംഘടിതരായിട്ടുള്ള ജനങ്ങളുടെ സുരക്ഷിതമായ സ്വൈര്യവിഹാരവും തടസ്സമില്ലാതെയുള്ള സഞ്ചാര സ്വാതന്ത്ര്യവും. ഏതെങ്കിലും ഒരു രാഷ്ട്രീയ കൊലപാതകത്തിന്‍റെ പേരില്‍ നടത്തുന്ന മുന്നറിയിപ്പില്ലാതെയുള്ള ഹര്‍ത്താല്‍ കാരണം, അത്യാവശ്യ സഹായം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അത് ലഭ്യമാകാത്തതുമൂലം അനേകം ജീവന്‍ നഷ്ടമാകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടില്‍ ഇപ്പോഴുണ്ട്.
ആയതിനാല്‍, എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കേണ്ടുന്നവര്‍, രണ്ടു വിഭാഗങ്ങളുടെയും അവകാശങ്ങളെ മാനിച്ചുകൊണ്ട് വേണം പ്രതികരിക്കാന്‍. അതായത്, ചുരിങ്ങയത് ഒരാഴ്ച്ചത്തെ മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍മാതിരിയുള്ള പ്രതിക്ഷേത മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടോടുകൂടി കേസ്സെടുക്കുകയും ഹര്‍ത്താല്‍മൂലം നഷ്ടകഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് പാര്‍ട്ടി തന്നെ നഷ്ടപരിഹാരം കൊടുക്കുവാനുള്ള സംവിധാനവും ഉണ്ടാകണം. അതിനുവേണ്ടുന്ന നടപടികള്‍ നമ്മുടെ ഹൈകോടതി സ്വയം സ്വീകരിക്കേണ്ടതല്ലേ?