Criticdaily
Joseph Jacob
6 years
remove_red_eye1096
നമ്മുടെ ട്രാഫിക് പോലീസിന് ഇവിടുത്തെ ട്രാഫിക് നിയമങ്ങളെല്ലാം അറിയുമോ?
ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റില്‍ കടന്നു പോകുന്ന വാഹനം, സിഗ്നലില്‍ ഏറ്റവും ഇടത്തെ ട്രാക്കില്‍ നിന്ന്, മറ്റുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വലത് വശത്തേക്ക് പോകുന്ന വാഹനം.... തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ട് വെറുതെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാര്‍, ഇതാണ് ഇപ്പോഴത്തെ സ്ഥിതി. ഏതെങ്കിലും വിദൂരമായ സ്ഥലത്ത്പോയി മറഞ്ഞുനിന്ന് സീറ്റ് ബെല്‍റ്റിടാത്തവരെയും ഹെല്‍മെറ്റ്‌ ധരിക്കാത്തവരെയും പിടിക്കല്‍ മാത്രമാണോ ഇവരുടെ ജോലി? ട്രാഫിക്‌ സിഗ്നലുകളിലും മറ്റു ജംഗ്ഷനുകളിലും നിയമലംഘകര്‍ക്ക് പിഴ ചുമത്തിയാല്‍ മാത്രംമതി ഡിപാര്‍ട്ട്മെന്‍റിലെ പോലീസുകാര്‍ക്ക് മാസശമ്പളത്തിനുവേണ്ടുന്ന കാശ് കണ്ടെത്താന്‍. അതൊന്ന്‍ നേരായ രീതിയില്‍ ചെയ്തുകൂടെ പോലീസുകാരെ? അതുകൊണ്ട് ഫലം രണ്ടാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ കുറഞ്ഞു കിട്ടും, പിന്നെ മാസം എണ്ണി വാങ്ങിക്കുന്ന ശമ്പളത്തിന് ജോലി ചെയ്തു എന്ന മന:സംതൃപ്തിയും കിട്ടും.

ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും, ട്രാഫിക് നിയമങ്ങളെപ്പറ്റി ബോധമില്ലാതെ വണ്ടി ഓടിക്കുന്നതും, നിയമങ്ങള്‍ അറിഞ്ഞിട്ടും തെറ്റായി വണ്ടി ഓടിക്കുന്നതും ഒരുപോലെ കുറ്റകരമാണ്‌ എന്ന വസ്തുത മനസ്സിലാക്കിക്കാന്‍ എളുപ്പമായ മാര്‍ഗം തെറ്റിന് പിഴ ചുമത്തല്‍ തന്നെയാണ്.
48
thumb_down 29
chat_bubble_outline Comments
Comments
Criticdaily
Criticdaily