remove_red_eye167
ഗുരുവായൂര്‍ ക്ഷേത്ര ത്തിലുള്ള വരുമാനം

കഴിഞ്ഞ പത്ത് കൊല്ലങ്ങളായി ഗുരുവായൂർ ദേവസ്വം ബോർഡ് പല ബാങ്കുകളിലായി (പ്രൈവറ്റ്, ദേശസാൽകൃതം, സഹകരണം, ട്രെഷറി..) നടത്തിയിട്ടുള്ള സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള നൂറ് കണക്കിന് കോടി രൂപയുടെ നിക്ഷേപ വിവരങ്ങളാണ് ഇത്.


2007-08 : 3218677624 ( 321 കോടി ) 

2008-09 : 3776001179 ( 377 കോടി ) 

2009-10 : 4462878501 ( 446 കോടി ) 

2010-11 : 5217160119 ( 521 കോടി ) 

2011-12 : 5956946693 ( 595 കോടി ) 

2012-13 : 6719490251 ( 671 കോടി ) 

2013-14 : 7726609905 ( 772 കോടി ) 

2014-15 : 8800896970 ( 880 കോടി ) 

2015-16 : 10162366397 (1016 കോടി )

2016-17 : 11521046805 ( 1152 കോടി ) 


ദേവസ്വം മന്ത്രി പറഞ്ഞത് പ്രകാരം ക്ഷേത്രത്തിലെ പണം അവിടെയില്ല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ശമ്പളത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും ., അതിനു ശേഷം മിച്ചമുള്ള പണം ആണ് fixed deposit ആയിട്ട് ഇടുന്നതു .. അപ്പൊ കാര്യങ്ങൾ ഊഹിക്കാമല്ലോ അല്ലെ ??

അപ്പൊ ഈ പൈസ സ്ഥിര നിക്ഷേപം നടത്തണം എങ്കിൽ അവിടെ വരുന്ന കാശ് എത്ര ഉണ്ടെന്ന് ഊഹിക്കാമല്ലോ !! ഈ ചക്കര കുടം കണ്ടിട്ട് തന്നെയാണ് രാഷ്ട്രീയ ദല്ലാൾമാരും അധികാരികളും അവിശ്വാസികളും അതിന്റെ തലപ്പത്ത് കയറി കൂടാൻ ശ്രമിക്കുന്നത്. പാർട്ടികൾ ബോർഡിനെ തങ്ങളുടെ നിയന്ത്രണത്തിൽ ആക്കാൻ നോക്കുന്നത്. ഇത്രയൊക്കെ ഉണ്ടായിട്ടും ബോർഡുകളെ നന്നാക്കാൻ സർക്കാർ കോടിക്കണക്കിന് അങ്ങോട്ട് കൊടുക്കുന്നു എന്ന പ്രചാരണം വേറെ. ഇത്രയധികം പൈസ വരുന്ന ഇവിടുത്തെ ക്യാഷ്‌ ഫ്‌ളോ നിയന്ത്രിക്കുന്നത് സർക്കാരിന്റെ റാൻ മൂളികളായ ദേവസ്വം ബോർഡാണ്. ഇവിടെയൊക്കെ പൈസ കാണിക്ക ഇടുന്നതിനെക്കാൾ ദേവനിഷ്ടം ആലംബ ഹീനരായ ആർക്കെങ്കിലും ആ പൈസ നേരിട്ടെത്തിക്കുന്നതായിരിക്കും


വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വം തന്ന വിവരങ്ങൾ ആണ് ഈ ചിത്രത്തിൽ .. 

( കടപ്പാട് : പ്രമോദ് / Pramod Nair)

0
thumb_down 0
chat_bubble_outline Comments
Comments
Criticdaily
Criticdaily