സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പിണറായിക്ക് സമയം കിട്ടുന്നില്ല...
സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പിണറായിക്ക് സമയം കിട്ടുന്നില്ല, സ്വന്തം പാര്‍ട്ടിക്കാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാരണം. പാര്‍ട്ടിക്കാര്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സ്വാധീനം ഉപയോഗപ്പെടുത്തി രാഷ്ട്രീയ പകപോക്കലിനും കണക്ക് തീര്‍ക്കാനും ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് സഖാക്കള്‍.
പ്രത്യേകിച്ച് രാഷ്ട്രീയ ചായ് വുകളൊന്നും ഇല്ലാത്തതും രാഷ്ട്രീയ അതിപ്രസരത്തിന് വശംവദരാകാത്തതുമായ ജനങ്ങള്‍ സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ വലീയ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തുന്നത്. കാരണം, UDF ന് തീര്‍ത്തും അസാധ്യമായ പല പദ്ധതികളും നടപ്പില്‍ വരുത്താന്‍ പിണറായി സര്‍ക്കാരിനു കഴിയും എന്ന വിശ്വാസം. ആ വിശ്വാസം തകര്‍ന്നടിയാന്‍ ഇടവരുത്തരുത്.